കൊച്ചി: ഫോബ്‌സ് മാസിക പുറത്തുവിട്ട ഈ വർഷത്തെ ആഗോള ശതകോടീശ്വര പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാമത്. 17,700 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത്, 13.11 ലക്ഷം കോടി രൂപ!

ടെസ്ല, സ്‌പേസ് എക്സ് എന്നിവയുടെ അധിപൻ ഇലോൺ മസ്ക് 15,100 കോടി ഡോളറിന്റെ (11.20 ലക്ഷം കോടി രൂപ) ആസ്തിയുമായി രണ്ടാമതെത്തി.

ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി നിലനിർത്തി. 8,450 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തിമൂല്യം. അതായത്, 6.27 ലക്ഷം കോടി രൂപ. ആഗോളതലത്തിൽ പത്താം സ്ഥാനത്താണ് അദ്ദേഹം. ഏഷ്യക്കാരിലും അദ്ദേഹം തന്നെയാണ് ഒന്നാമത്.