കൊച്ചി: ചെക്ക് കാർ കമ്പനിയായ ‘സ്‌കോഡ’ നാലാം തലമുറ ‘ഒക്ടേവിയ’യുടെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചു. ഈ മാസം വിപണിയിലെത്തുന്ന പുതിയ ഒക്ടേവിയ, കമ്പനിയുടെ മഹാരാഷ്ട്രയിലെ ഔറംഗാബാദ് പ്ലാന്റിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

2001-ലാണ് കമ്പനി ഇന്ത്യൻ വിപണിയിൽ ഒക്ടേവിയ ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താനായി ഉത്പന്ന നിര വിപുലീകരിക്കുന്നുണ്ടെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് പറഞ്ഞു.