കൊച്ചി: സ്റ്റാർട്ട്അപ്പുകളിൽ തൊഴിൽ തേടുന്നവർക്കും കേരളത്തിലെ മികച്ച തൊഴിൽ നൈപുണ്യ ശേഷി ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്റ്റാർട്ട്അപ്പുകൾക്കും അവസരമൊരുക്കി കേരള സ്റ്റാർട്ട്അപ്പ് മിഷൻ ‘ഹയറത്തോൺ’ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടികളുടെ ഭാഗമായി കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ മേളകളുടെ ഭാഗമായാണ് ഇത്.

സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ നടക്കുക. നോളജ്‌ ഇക്കണോമി മിഷൻ, അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) എന്നിവയിൽ രജിസ്റ്റർ ചെയ്തവർക്ക് വേറെ രജിസ്‌ട്രേഷൻ ആവശ്യമില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 20 ആണ്. രജിസ്ട്രേഷനും വിവരങ്ങൾക്കും: https://hireathon.startupmission.in