കൊച്ചി: ഇരുചക്ര വാഹന നിർമാതാക്കളായ ‘ഹോണ്ട ടൂവീലേഴ്സ്’ ഡിജിറ്റൽ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഹോണ്ട ബിഗ് വിങ്’ വെർച്വൽ ഷോറൂം (www.hondabigwingindia.com) ആരംഭിച്ചു. വെർച്വൽ റിയാൽറ്റി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോം വഴി ഉപയോക്താക്കൾക്ക് വീട്ടിലിരുന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ശ്രേണി, റൈഡിങ് ഗിയർ, ആക്സസറികൾ എന്നിവയുടെ ചെറിയ കാര്യങ്ങൾ പോലും സൂക്ഷ്മവും വിശദവുമായി മനസ്സിലാക്കാം. നിലവിൽ ഹോണ്ട ഹൈനസ് സി.ബി.350-യുടെ മുഴുവൻ സവിശേഷതകളും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. എല്ലാ പ്രീമിയം മോഡലുകളുടെയും വിവരങ്ങൾ വൈകാതെ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.