കൊച്ചി: കോവിഡ്-19 വ്യാപകമാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് സുരക്ഷിതരായി വീട്ടിലിരുന്ന് ഷോപ്പിങ് നടത്തുന്നതിന് സൗകര്യമൊരുക്കി പോത്തീസ്. വാട്‌സാപ്പ് വഴിയും വീഡിയോ ഷോപ്പിങ് വഴിയും പോത്തീസിൽനിന്ന്‌ ഉത്‌പന്നങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പോത്തീസ് സൂപ്പർ സ്റ്റോറിൽനിന്ന്‌ പഴവർഗങ്ങൾ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ തുടങ്ങിയവ വാട്‌സാപ്പ് വഴി ഓർഡർ ചെയ്യാവുന്നതാണ്.

10 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി സൗകര്യവും പോത്തീസ് ഒരുക്കിയിരിക്കുന്നു. 85930 85930 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് അയയ്ക്കാവുന്നതാണ്.

പട്ടുസാരികൾ, ചുരിദാറുകൾ തുടങ്ങി നിങ്ങൾക്ക് ഇഷ്ടപ്പെട്ട തുണിത്തരങ്ങളും ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങളും വീഡിയോ കോൾ വഴി നേരിട്ടുകണ്ട് വാങ്ങാവുന്നതാണ്. ഇതിനായി 89433 33576 എന്ന നമ്പറിൽ ബന്ധപ്പെടാം.