കൊച്ചി: വീഡിയോ കെ.വൈ.സി. എന്നറിയപ്പെടുന്ന വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയൽ പ്രക്രിയയ്ക്ക് (വി.സി.ഐ.പി.) സൗകര്യമൊരുക്കി ഐ.ഡി.ബി.ഐ. ബാങ്ക്. ബാങ്കിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വി.സി.ഐ.പി. ലിങ്ക് വഴി ഉപയോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കെ.വൈ.സി. അപ്‌ഡേറ്റ് നടത്താം.

കോവിഡ് നടപടികളുടെ ഭാഗമായി വീഡിയോ കെ.വൈ.സി. വഴി കാലോചിതമായി ഇടപാടുകാരുടെ കെ.വൈ.സി. രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആർ.ബി.ഐ. നിർദേശിച്ചിരുന്നു.