കൊച്ചി: പൊതുമേഖലയിലെ കനറാ ബാങ്ക് എം.സി.എൽ.ആർ. അധിഷ്ഠിത വായ്പാ നിരക്ക് കുറച്ചു. 0.10 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ നിരക്കിളവ് പ്രാബല്യത്തിൽ വരും.
എല്ലാ കാലാവധിയിലുള്ള വായ്പകൾക്കും നിരക്കിളവ് ബാധകമാകും. ഇതോടെ ഒരു വർഷ കാലാവധിയിലുള്ള വായ്പകളുടെ അടിസ്ഥാന പലിശ 7.45 ശതമാനമാകും. അതേസമയം, റിപോ അധിഷ്ഠിത വായ്പാ നിരക്ക് 6.90 ശതമാനമായി തുടരുമെന്നും ബാങ്ക് അറിയിച്ചു.