കൊച്ചി: കസ്റ്റമർ എക്സ്പീരിയൻസ് സ്റ്റാർട്ടപ്പായ ‘സർവേ സ്പാരോ’ കോവിഡ് പ്രതിസന്ധിക്കിടയിൽ, ജീവനക്കാർക്ക് 30 ശതമാനം വരെ ശമ്പള വർധന പ്രഖ്യാപിച്ചു. ‘വർക് ഫ്രം ഹോം’ സംവിധാനത്തിനായി വീടുകളിൽ ഓഫീസുകൾ സജ്ജീകരിക്കാനുള്ള ഫർണിച്ചറുകളും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന പാക്കേജും അവതരിപ്പിച്ചതായി കമ്പനി സ്ഥാപകനും സി.ഇ.ഒ.യുമായ ശിഹാബ് മുഹമ്മദ് പറഞ്ഞു.