കൊച്ചി: കയറ്റുമതിക്കാർക്കായി പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി.) ‘ട്രേഡ് ഫിനാൻസ് റീ ഡിഫൈൻഡ്’ എന്ന പേരിൽ ഓൺലൈൻ പോർട്ടൽ അവതരിപ്പിച്ചു. 24 മണിക്കൂറും സജ്ജമായിരിക്കുന്ന പോർട്ടൽ കയറ്റുമതിയുമായി ബന്ധപ്പെട്ട രേഖകൾ നേരിട്ട് ട്രേഡ് ഫിനാൻസ് സെന്ററിലേക്ക് സമർപ്പിക്കാൻ സൗകര്യമൊരുക്കിക്കൊണ്ടുള്ളതാണ്. ഈ നടപടികൾ വേഗത്തിലാക്കുന്നതിനും പോർട്ടൽ വഴിയൊരുക്കും.

ഫോറക്സ് പ്രോസസിങ് സെന്ററുകളുടെ സേവനം ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലേക്കുകൂടി ബാങ്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നേരത്തെ രണ്ടു നഗരങ്ങളിലാണ് സേവനം ഉണ്ടായിരുന്നത്.