കോഴിക്കോട്: കേരളത്തിലെ ആസ്റ്റർ ഗ്രൂപ്പിന്റെ ഹോസ്പിറ്റലുകളായ ആസ്റ്റർ മിംസ് കോഴിക്കോട്, കോട്ടക്കൽ, കണ്ണൂർ എന്നിവയുടെയും കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെയും ഒമാൻ ആസ്റ്റർ ഹോസ്പിറ്റലുകളുടെയും നേതൃത്വത്തിൽ പുഷ് അപ് ചലഞ്ച് സംഘടിപ്പിക്കുന്നു. തോൾ, കൈക്കുഴ എന്നിവയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണിത്. .

ഉത്തര കേരളം, മധ്യ-ദക്ഷിണ കേരളം, ഒമാൻ മേഖല എന്നിങ്ങനെ മൂന്നുമേഖലകളെ അടിസ്ഥാനമാക്കിയാണ് മത്സരം. ഓരോ മേഖലയിലെയും മത്സരവിജയികൾക്ക് യഥാക്രമം 10,000, 5000, 3000 രൂപ വീതം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പുഷ് അപ് ചെയ്യുന്ന വീഡിയോ 9747520800 എന്ന നമ്പറിൽ അയക്കണം. എഡിറ്റ് ചെയ്ത വീഡിയോകളും ഉപകരണങ്ങളുടെ സഹായത്തോടെയുള്ള പുഷ് അപ്പുകളും പരിഗണിക്കില്ല. വീഡിയോക്കൊപ്പം പേര്, വയസ്സ്, മേൽവിലാസം, ജില്ല, ഫോൺ നമ്പർ എന്നിവ വേണം. സെപ്റ്റംബർ 15-നാണ് അവസാനതീയതി.