കോട്ടയ്ക്കൽ: ടിപ്ടോപ് ഫർണിച്ചറിന്റെ ബജറ്റ് ബ്രാൻഡ് മൊസാർട്ട് ഹോംസ് കേരളത്തിൽ ആദ്യമായി ഫർണിച്ചർ വിപണിയിൽ ലൈവ് വീഡിയോ ഷോപ്പിങ് കൊണ്ടുവരുന്നു.

‘സ്റ്റേ ഹോം സേവ് ബിഗ്’ എന്ന വെർച്വൽ ലൈവ് വീഡിയോ കാമ്പയിനിലൂടെ സുരക്ഷിതമായി വിലക്കുറവിലും ഓഫറിലും ടിപ്ടോപ്പിന്റെ മോഡിസ്, ആപ്പിൾകാർട്ട്, അർബൻക്ലാസ് എന്നീ ബ്രാൻഡഡ് ഫർണിച്ചറുകളും ബജറ്റ് ഫർണിച്ചറുകളും സ്വന്തമാക്കാം.

ഇന്റീരിയർ ഡിസൈനിങ്ങിലും പ്രോഡക്ട്‌ കസ്റ്റമൈസേഷനിലും വിദഗ്ധരായവരുടെ കൺസൾട്ടേഷൻ സേവനവുമുണ്ട്. ഫർണിച്ചർ ഓൺലൈൻ ആയി ബുക്ക്ചെയ്യാം. മൊസാർട്ട് ഹോംസിന്റെയും ടിപ്ടോപ്പിന്റെയും എല്ലാ പ്രോഡക്ടുകൾക്കും ഓഫർ ലഭ്യമാണ്. പ്രീ ബുക്കിങ്ങിന്‌ സ്പെഷ്യൽ സ്‌കീം ഉണ്ട്. പരിമിതകാലത്തേക്ക് കാഷ് ഓൺ ഡെലിവറി സൗകര്യവും ലഭ്യമാണ്. ഇ-കൊമേഴ്‌സ്‌ വെബ്‌സൈറ്റ്‌ മേയ്‌ അവസാനത്തോടെ ലോഞ്ച്‌ ചെയ്യും.

9744868686 എന്ന നമ്പറിൽ വിളിച്ച്‌ വെർച്വൽ അസിസ്റ്റന്റിന്റെ സഹായത്തോടെ 8157877777 എന്ന നമ്പറിൽ വാട്‌സാപ്പിലൂടെയും www.hokybo.com എന്ന വെബ്സൈറ്റിലും വെർച്വൽ ഷോപ്പിങ് ചെയ്യാം.