കൊച്ചി: ഐ.ഡി.ബി.ഐ. ബാങ്കിലെ പൊതുമേഖലാ ഓഹരി വില്പനയ്ക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി തത്ത്വത്തിൽ അനുമതി നൽകി. ബാങ്കിന്റെ നിയന്ത്രിത ഓഹരികൾ കൈമാറാനാണ് അനുമതി നൽകിയിരിക്കുന്നത്.

നിലവിലെ ഓഹരിയുടമകളായ എൽ.ഐ.സി.യും സർക്കാരും ഓഹരി വിറ്റഴിക്കുമെന്നാണ് സൂചന. ഇരുകൂട്ടർക്കും കൂടി നിലവിൽ 94 ശതമാനം ഓഹരിയുണ്ട്.