ആലപ്പുഴ: ജില്ലയിൽ രണ്ട് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി.) സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി. അരൂരിൽ ഭാരത് പെട്രോളിയം കോർപറേഷന്റെ സെയ്‌ന്റ് അഗസ്റ്റിൻ പമ്പ്, എരമല്ലൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ വാവ ഫ്യൂവൽസ് എന്നിവയുമായി സഹകരിച്ചാണ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങിയത്.

കാർ, ഓട്ടോറിക്ഷ, ബസ്, ട്രക്ക് എന്നിവ അടക്കമുള്ളവയ്ക്ക് സി.എൻ.ജി. ലഭ്യമാക്കും. എ.ജി. ആൻഡ് പി.യുടെ കേരളം, കർണാടക സംസ്ഥാനങ്ങളുടെ ചീഫ് ഓപ്പറേഷൻസ് ഓഫീസറും ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് തലവനുമായ ചിരദീപ് ദത്ത ഉദ്ഘാടനം ചെയ്തു.