കൊച്ചി: ഓൺലൈൻ വ്യാപാര ശൃംഖലയായ ഇ-ബേ, ആയുർവേദത്തിന്റെ വിപണനത്തിനായി ഈ രംഗത്ത് 75 വർഷത്തെ പാരമ്പര്യമുള്ള കേരള ആയുർവേദ ലിമിറ്റഡുമായി കൈകോർക്കുന്നു. അമേരിക്കൻ വിപണിയിൽ യഥാർത്ഥ ആയുർവേദത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം. ആമസോണിന്റെ ‘ഇന്നവേറ്റീവ് സ്റ്റോർ ഓഫ് ദ ഇയർ’ പുരസ്കാരത്തിന് അടുത്തിടെ കേരള ആയുർവേദ അർഹരായിരുന്നു.