കൊച്ചി: മാരിടൈം ഇന്ത്യ സമ്മിറ്റിൽ ചരുക്കുഗതാഗതം, ടൂറിസം, മത്സ്യ മേഖലകൾക്ക് പ്രാമുഖ്യം നൽകി ലക്ഷദ്വീപ്. കൊച്ചിൻ പോർട്ട് ട്രസ്റ്റുമായി ചേർന്ന് ബ്ലൂ ഇക്കോണമി അനുസരിച്ച് പദ്ധതികൾ നടപ്പാക്കാൻ തയ്യാറാണെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകനായ എ. അൻപരശു അറിയിച്ചു.

75 വർഷ പാട്ടക്കരാർ, ടെൻഡറിനു മുൻപ് പാരിസ്ഥിതികാനുമതി എന്നിവ നടപ്പാക്കിയാൽ നിക്ഷേപ സാധ്യത ഏറെയാണ്. മാരിടൈം ഇന്ത്യ സമ്മിറ്റിൽ ലക്ഷദ്വീപിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ ബെർത്തിങ് സൗകര്യം ഏർപ്പെടുത്താൻ ലക്ഷദ്വീപ് ഭരണകൂടം തയ്യാറായാൽ സഹകരണം ശക്തിപ്പെടുത്താമെന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം. ബീന ചൂണ്ടിക്കാട്ടി.