കൊച്ചി: ദേശീയ സുരക്ഷിതത്വ ദിനം ആചരിച്ച് വീഗാലാൻഡ്‌ ഡെവലപ്പേഴ്സ്. തൃപ്പൂണിത്തുറയിലെ വീഗാലാൻഡ് കിങ്സ് ഫോർട്ട്, ബ്ലിസ്സ്, കാക്കനാട് വീഗാലാൻഡ്‌ സീനിയ, തൃശ്ശൂർ വീഗാലാൻഡ്‌ തേജസ്, ഇടപ്പള്ളി എക്സോട്ടിക്ക, കെ ചിറ്റിലപ്പിള്ളി സ്‌ക്വയർ തുടങ്ങി ഗ്രൂപ്പിന്റെ കീഴിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന പാർപ്പിട സമുച്ചയങ്ങളിലാണ് സുരക്ഷിതത്വ പതാക ഉയർത്തിയും സുരക്ഷാ പ്രതിജ്ഞ ചൊല്ലിയും സുരക്ഷിതത്വ ദിനം ആചരിച്ചത്. സുരക്ഷാ പ്രതിജ്ഞാ ചടങ്ങുകൾക്ക് പ്രോജക്ട്സ് ജനറൽ മാനേജർ എ.ബി. ബിജോയ്, ഗിരി എസ്. നായർ, ആർ. രാജാറാം, ജോമോൻ മാത്യു, ആർ. കൃഷ്ണപ്രസാദ്, ടി.പി. മനോജ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകിയെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ ബി. ജയരാജ് പറഞ്ഞു.