കൊച്ചി: റൂഫിങ് ഷീറ്റുകൾ, പൈപ്പുകൾ, നിർമാണ സാമഗ്രികൾ എന്നിവയുടെ മൊത്ത വിതരണക്കാരായ റൂഫ്കോ റൂഫിങ് നിർമാണത്തിന് പ്രത്യേക വിഭാഗം രൂപവത്കരിച്ചു. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ വീടുകൾക്കു മുകളിൽ റൂഫിങ് അത്യന്താപേക്ഷിതമായി തീർന്നുകൊണ്ടിരിക്കുകയാണ്. മുറികൾക്കുള്ളിലെ ചൂട് കുറയ്ക്കുന്നതിനും ചോർച്ച, വിള്ളൽ എന്നിവയിൽനിന്ന്‌ കെട്ടിടങ്ങളെ സംരക്ഷിക്കുന്നതിനും ഈ അധിക റൂഫിങ് സഹായിക്കും.

ജി.ഐ. ഷീറ്റ്, അലുമിനിയം ഷീറ്റ്, ഗാൽവേലിയം ഷീറ്റ്, പോളി കാർബോണറ്റ് തുടങ്ങി വിവിധ മെറ്റീരിയലുകളിൽ റൂഫ്കോ റൂഫിങ് ചെയ്തു നൽകുന്നു. വീടുകളുടെ വാസ്തു ഭംഗിക്കും വീട്ടുടമയുടെ ബജറ്റിനും അനുസരിച്ചാണ് ഇത് നിർവഹിക്കുന്നത്.