കൊച്ചി: ഐ.ടി.സി.യുടെ സൺഫീസ്റ്റ് യിപ്പീ ന്യൂഡിൽസിന്റെ പുതിയ സോസി മസാല വകഭേദം വിപണിയിൽ അവതരിപ്പിച്ചു. ടുമാറ്റോ സോസിനൊപ്പം ഇൻസ്റ്റന്റ് നൂഡിൽസ് ആസ്വദിക്കുന്നവരെ ഉദ്ദേശിച്ചാണിത്. കടുപ്പമുള്ള സോസുകളും മറ്റും ചേർത്താണ് നൂഡിൽസ് ആസ്വദിക്കുന്നതെന്ന് ഉപഭോക്താക്കൾക്കിടയിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ഇത്‌ കണക്കിലെടുത്താണ് ഈ പാക്കിലെ ടേസ്റ്റ് മേക്കറിന്റെ രുചിക്കൂട്ട് ഒരുക്കിയിരിക്കുന്നത്. 15 രൂപയുടെ 65 ഗ്രാം പാക്കിലും 58 രൂപയുടെ 260 ഗ്രാം പാക്കിലുമാണ് ഉത്പന്നം എത്തുന്നത്.