കോഴിക്കോട്‌: സ്വപ്നനഗരിയിലുള്ള സിൽക്കി വെഡ്ഡിങ്സിൽ കാഞ്ചീപുരം ഫെസ്റ്റ്‌ മേയർ ഡോ. ബീനാ ഫിലിപ്പ്‌ ഉദ്‌ഘാടനംചെയ്തു. 15 വർഷമായി നടത്തിവരുന്ന മേളയിൽ ഇത്തവണ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യയിലെ വിവിധ ഉത്പാദനകേന്ദ്രങ്ങളിൽ നിന്നുള്ള പട്ടുസാരികളാണ്‌ വിൽപ്പനയ്ക്ക്‌ ഒരുക്കിയിരിക്കുന്നത്‌.

കാഞ്ചീപുരം സാരികൾക്ക്‌ നെയ്‌ത്തുകാർ നൽകുന്ന പ്രത്യേക കിഴിവ്‌ ഈ വർഷവും ഉപഭോക്താക്കൾക്ക്‌ ലഭിക്കും. എല്ലാ പട്ടുസാരികൾക്കും ഏഴു ശതമാനം ഡിസ്കൗണ്ട്‌ ലഭിക്കും. കാഞ്ചീപുരം സാരികൾക്ക്‌ പുറമെ ഡിസൈനർ സൽവാറുകളും ബ്രൈഡൽ ലെഹങ്കകളും ഒരുക്കിയിട്ടുണ്ട്‌. മേള ജനുവരി നാലുവരെ തുടരും. ഷോറൂം ഞായറാഴ്ചകളിലും പ്രവർത്തിക്കും.