കൊച്ചി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒ.ടി.സി. ഉത്‌പന്നങ്ങളുടെ വിപണന രംഗത്തേക്ക് ചുവടുെവയ്ക്കുന്നു. 15 ഉത്‌പന്നങ്ങളാണ് ആര്യവൈദ്യശാല ബ്രാഞ്ചുകളിലും ഡീലർഷിപ്പുകളിലും മറ്റ് പ്രധാന മെഡിക്കൽ ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും ലഭ്യമാക്കാൻ പോകുന്നത്.

രോഗപ്രതിരോധ വൈകല്യങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ശരീരത്തെ ക്ഷയിപ്പിക്കുന്ന രോഗങ്ങൾ എന്നിവ അകറ്റി ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും ഓർമശക്തി പകരാനുമുള്ള പുതിയ ഉത്‌പന്നമാണ് ച്യവന്യൂൾസ്. സസ്യ എണ്ണ ഉപയോഗിച്ചുള്ള വിഭ സോപ്പ്, വിഭ ഹാൻഡ് സാനിറ്റൈസർ, വിഭ ഹാൻഡ് വാഷ്, വിഭ ഹെയർ കെയർ ക്രീം, വിഭ സ്കിൻ കെയർ ക്രീം, ഹെയർ നറിഷിങ് ഷാംപു, സ്കിൻ കെയർ സോപ്പ് എന്നിവയും പുതിയ ഉത്പന്ന നിരയിലുണ്ട്. കുട്ടികളുടെ ചർമ പരിചരണത്തിനു വേണ്ടി ബേബി ഗ്ലോ സോപ്പും ബേബി ഓയിലും കോട്ടയ്ക്കൽ പുറത്തിറക്കുന്നുണ്ട്.

കോട്ടയ്ക്കലിന്റെ രോഗപ്രതിരോധം പ്രദാനം ചെയ്യുന്ന ആയുഷ് ക്വാഥ ചൂർണം, പേശി വേദന-സന്ധിവേദന-നടുവേദന-ഉളുക്ക് എന്നിവയിൽ നിന്നു മോചനമേകുന്ന പെയിൻ സ്‌പ്രേ എന്നിവ ഇതിനകം ജനപ്രീതി നേടിയിട്ടുണ്ടെന്ന് ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: marketing@aryavaidyasala.com,

0483 2860523/500/501