കൊച്ചി: സ്വർണ നാണയങ്ങൾ ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ പണയം െവച്ച്, കുറഞ്ഞ പലിശനിരക്കിൽ എസ്.ബി.ഐ.യിൽനിന്ന് ഗോൾഡ് ലോൺ നേടാം. ‘യോനോ എസ്.ബി.ഐ.’ വഴി വീട്ടിലിരുന്ന് വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഒന്നിലധികം ആനുകൂല്യങ്ങളും ലഭിക്കും. സെപ്റ്റംബർ 30 വരെ പലിശ നിരക്കിൽ 0.75 ശതമാനം ഇളവ് ലഭിക്കും. കുറഞ്ഞ പേപ്പർ വർക്കുകൾ, കുറഞ്ഞ നടപടിക്രമങ്ങൾ, കുറഞ്ഞ കാത്തിരിപ്പ് തുടങ്ങിയവയാണ് മറ്റു പ്രധാന ഗുണങ്ങൾ.

എസ്.ബി.ഐ. ബ്രാഞ്ച് വഴി നേരിട്ടും വായ്പയ്ക്ക് അപേക്ഷിക്കാം. 20,000 രൂപയാണ് കുറഞ്ഞ വായ്പാ തുക. പരമാവധി 50 ലക്ഷം രൂപ വരെ ലഭിക്കും.