കോട്ടയം: കോടികളുടെ സമ്മാനങ്ങളുമായി ജോസ്‌കോയുടെ സ്ഥാപനദിനാഘോഷങ്ങൾക്ക്‌ ഡിസംബർ ആറിന്‌ തുടക്കം. മികച്ച ഓഫറുകളാണ്‌ ഈ ദിനങ്ങളിൽ ജോസ്‌കോ ഷോറൂമുകളിൽ ഒരുങ്ങുന്നതെന്ന്‌ ജോസ്‌കോ ജൂവലേഴ്‌സ്‌ എം.ഡി.യും സി.ഇ.ഒ.യുമായ ടോണി ജോസ്‌ അറിയിച്ചു. ഈ ദിവസങ്ങളിൽ പർച്ചേസ്‌ ചെയ്യുന്നവരിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക്‌ മെഗാ ബംപർ പ്രൈസായി സ്വിഫ്‌റ്റ്‌ കാറുകൾ നൽകും. പണിക്കൂലിയിൽ കിഴിവുകളുണ്ട്‌. പഴയ സ്വർണാഭരണങ്ങൾ മാറ്റി 916 ഹാൾമാർക്ക്‌ഡ്‌ സ്വർണാഭരണങ്ങളോ സർട്ടിഫൈഡ്‌ വജ്രാഭരണങ്ങളോ ആക്കാം. ഡയമണ്ടാഭരണങ്ങൾക്കും പണിക്കൂലി കുറവുണ്ട്‌. മണിക്കൂറുകൾതോറുമുള്ള നറുക്കെടുപ്പിലൂടെ സ്വർണാഭരണങ്ങൾ, സ്വർണനാണയങ്ങൾ ഹോം അപ്ളയൻസസ്‌ എന്നിവ സമ്മാനമായി നേടാം. ഒരു ലക്ഷത്തിനുമുകളിലുള്ള വാങ്ങലുകൾക്ക്‌ സ്വർണനാണയവും അൻപതിനായിരം രൂപയ്ക്കു മുകളിലുള്ളതിന്‌ സ്പെഷ്യൽ ഗിഫ്‌റ്റ്‌ വൗച്ചറും നേടാം. എല്ലാ പർച്ചേസുകൾക്കും ഫൗണ്ടേഷൻ ഡേ സ്പെഷ്യൽ ഗിഫ്‌റ്റും നൽകുമെന്ന്‌ ടോണി ജോസ്‌ അറിയിച്ചു. എല്ലാ ജോസ്‌കോ ഷോറൂമുകളിലും ഈ ഓഫറുകൾ ലഭ്യമാണ്‌. ആഘോഷങ്ങൾ ഡിസംബർ 12-ന്‌ സമാപിക്കും.