കൊച്ചി: മറൈൻ ഡ്രൈവ് താജ് ഗേറ്റ്‌വേയിൽ പ്രമുഖ ബ്രാൻഡുകളുടെ റെഡിമേഡ്‌ വസ്ത്രങ്ങളും പാദരക്ഷകളും ഡിസ്‌കൗണ്ട് വിൽപ്പന നടത്തുന്നു. ഡിസംബർ ആറു വരെ നടക്കുന്ന ഡിസ്‌കൗണ്ട് വിൽപ്പനയിൽ 80 ശതമാനം വരെ കിഴിവാണ് നൽകുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമുള്ള ബ്രാൻഡഡ് ജീൻസ്, ട്രൗസേഴ്സ്, ചിന്നോസ് പാന്റ്, ടി-ഷർട്ട്, ജാക്കറ്റ്, ബെർമുഡ, ഫാൻസി ത്രീഫോർത്ത്, ലേഡീസ് ടോപ്പ്, പലാസോ, ലേഡീസ് ലോവർ പാന്റ്, ജീൻസ്, കുർത്തീസ് തുടങ്ങിയവ വിവിധ ഡിസൈനുകളിൽ ലഭ്യമാണ്.

ഡബ്ല്യു, കളർ പ്ലസ്, ബെനട്ടൺ, റാഗ്ലർ, പാർക്സ്, റോഡ്സ്റ്റാർ, ഫില, പാർക്ക് അവന്യൂ, ക്ലാർക്സ്, നോട്ടിക്ക, ഫ്ളയിങ് മെഷീൻ, ആരോ, റെയ്മണ്ട്, ജോൺ മില്ലർ തുടങ്ങിയ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ 400, 600, 1,000 രൂപയ്ക്ക് ലഭ്യമാകും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് വിൽപ്പന.