തിരുവനന്തപുരം: തോന്നയ്ക്കൽ എ.ജെ. കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 11 ബിരുദ കോഴ്‌സുകൾ, ആറ്‌ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ എന്നിവയ്ക്കു പുറമേ പുതിയ തലമുറ കോഴ്‌സുകളും വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. വിരമിച്ച പ്രഗൽഭരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.

വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന കഴക്കൂട്ടം അബ്ദുൽ റസാഖ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുധി ജബ്ബാറാണ് കോളേജിന്റെ നിലവിലെ മാനേജർ. പ്രൊഫ. കെ.വൈ.മുഹമ്മദ് കുഞ്ഞാണ് പ്രിൻസിപ്പൽ.