കൊച്ചി: മികച്ച ഇൻക്ലാസ് കണക്ടഡ് കാർ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിന്‌ എം.ജി. മോട്ടോർ ഇന്ത്യ ജിയോയുമായി സഹകരിക്കുന്നു. ഇന്റർനെറ്റ് ഓഫ് തിങ്‌സിൽ (ഐ.ഒ.ടി.) കേന്ദ്രീകരിച്ചാണ് സഹകരണം. എം.ജി.യുടെ അടുത്ത മിഡ്‌സൈസ് എസ്.യു.വി.യിൽ ജിയോയുടെ ഐ.ഒ.ടി. സൊല്യൂഷൻ സേവനങ്ങൾ ലഭ്യമാകും.