കൊച്ചി: എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ട് നിഫ്റ്റി 50 സൂചികയിലെ എല്ലാ ഓഹരികൾക്കും തുല്യ പ്രാധാന്യം നൽകുന്ന ‘നിഫ്റ്റി 50 ഈക്വൽ വെയ്റ്റ് ഇൻഡക്സ്’ പദ്ധതി അവതരിപ്പിച്ചു. നിക്ഷേപകർക്ക് എൻ.എസ്.ഇ.യിലെ 50 ഓഹരികളിലെയും സാധ്യതകൾ പ്രയോജനപ്പെടുത്താൻ അവസരം ലഭ്യമാക്കുന്നതാണ് പദ്ധതി. പുതിയ ഫണ്ട് ഓഫർ ഓഗസ്റ്റ് 13-ന് അവസാനിക്കും. അഞ്ചു ദിവസത്തിനു ശേഷം പദ്ധതിയിലെ തുടർച്ചയായ വില്പനയും വാങ്ങലും ആരംഭിക്കും.