കൊച്ചി: കേരളത്തിൽ സാന്നിധ്യമറിയിച്ച് ലോകത്തെ പ്രീമിയർ ബൈക്ക് ഉത്‌പാദകരായ ‘ബെനെല്ലി’. 43-ാമത് ഷോറൂം കൊച്ചിയിലെ വൈറ്റിലയിൽ തുറന്നു. മഹാവീർ ഗ്രൂപ്പിന്റെ ആദീശ്വർ ഓട്ടോ റൈഡ് ഇന്ത്യയുമായി ചേർന്നാണ് ഷോറൂം ആരംഭിച്ചത്. ജബാക് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡീലർഷിപ്പിനു കീഴിലുള്ള ഷോറൂമിൽ ബെനെല്ലി സൂപ്പർ ബൈക്കുകളായ ബി.എസ്.-6 ന്റെ മുഴുവൻ ശ്രേണിയുമുണ്ട്.