കൊച്ചി: ഹോണ്ടയുടെ പുതിയ ‘അമേസ്’ ഓഗസ്റ്റ് 18-ന് ഇന്ത്യൻ വിപണിയിലെത്തും. വാഹനത്തിന്റെ പ്രീ-ലോഞ്ച് ബുക്കിങ് കമ്പനി ആരംഭിച്ചു. ഇന്ത്യയിലെമ്പാടുമുള്ള ഹോണ്ടയുടെ അംഗീകൃത ഡീലർഷിപ്പുകൾ വഴി 21,000 രൂപ അടച്ച് വാഹനം പ്രീ-ബുക്ക് ചെയ്യാം. ഇതിനു പുറമെ എച്ച്.സി.ഐ.എൽ. വെബ്‌സൈറ്റിലെ ‘ഹോണ്ട ഫ്രം ഹോം പ്ലാറ്റ്‌ഫോം’ വഴി ഓൺലൈനായും വാഹനം ബുക്ക് ചെയ്യാം. 5,000 രൂപയാണ് ഇതുവഴിയുള്ള ബുക്കിങ് തുക.