കൊച്ചി: കൺസ്യൂമർഫെഡിന്റെ 2019-20 വർഷത്തെ ലാഭവിഹിതത്തിൽനിന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നൽകുമെന്ന് ചെയർമാൻ എ. മെഹബൂബ് അറിയിച്ചു. ജീവനക്കാർക്ക് 1.25 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കാനും കൺസ്യൂമർഫെഡ് ഭരണസമിതി തീരുമാനിച്ചു.

ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, മൊബൈൽ ത്രിവേണികൾ, ഗോഡൗണുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, നീതി മെഡിക്കൽ വെയർഹൗസുകൾ എന്നിവടങ്ങളിലുള്ള ജീവനക്കാർക്ക് 2,000 രൂപ സ്പെഷ്യൽ അലവൻസായി നൽകാനും 3000 രൂപ എംപ്ലോയീസ് അഡ്വാൻസായി നൽകാനും തീരുമാനമായി.

കൂടാതെ, ഓൺലൈൻ ഡെലിവറിയായി വീടുകളിൽ സാധനങ്ങൾ എത്തിച്ചുതുടങ്ങിയതായും അധികൃതർ അറിയിച്ചു.