പാലക്കാട്: മാങ്കാവ് എം.ഇ.എസ്. വനിതാ കോളേജിൽ ചരക്കു സേവന നികുതി (ജി.എസ്.ടി.) യുമായി ബന്ധപ്പെട്ട് ബി.കോം വിദ്യാർഥിനികൾക്ക് ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. കോമേഴ്സ് വിഭാഗം സംഘടിപ്പിച്ച ശില്പശാല കോളേജ് മാനേജ്മെന്റ് സെക്രട്ടറി എസ്. നസീർ ഉദ്ഘാടനം ചെയ്തു. പ്രമോദ് ക്ലാസ് നയിച്ചു. പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന സി.വി. ദിവ്യ, കെ. ഹർഷ, എസ്. രേഷ്മിത, യൂണിയൻ ചെയർപേഴ്സൺ ആർ. ജയശ്രീ എന്നിവർ പ്രസംഗിച്ചു.