എടപ്പാൾ: തൃശ്ശൂർറോഡിലെ ഡോ. രാജാസ് ആയുർവേദ ഹോസ്പിറ്റലിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ചികിത്സാവിഭാഗം പ്രവർത്തനമാരംഭിച്ചു. താരൻ, മുടികൊഴിച്ചിൽ, മുടിവട്ടത്തിൽ കൊഴിയൽ, പൊട്ടിപ്പോകൽ, അകാലനര, മുടിക്കായ, പേൻശല്യം എന്നിവയ്ക്കുള്ള പ്രത്യേക ചികിത്സയ്ക്കൊപ്പം മുടിയഴകിന് ഹെയർസ്പാ, പ്രോട്ടീൻ ട്രീറ്റ്മെന്റ്, ഹോട്ട് ഓയിൽ മസാജ്, ഡാൻഡ്രഫ് സ്പെഷ്യൽ ട്രീറ്റ്മെന്റ്, ഹെന്ന എന്നിവ ലഭ്യമാണ്. മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു, കരിമംഗലം, കൺതടത്തിലെ കറുപ്പ്, കഴുത്തിനു ചുറ്റുമുള്ള കറുപ്പ്, അരിമ്പാറ, പാലുണ്ണി എന്നിവയ്ക്കുള്ള ചികിത്സകളും ചെയ്യും. തടികുറയ്ക്കാനും കൂട്ടാനുമുള്ള ആയുർവേദ ചികിത്സയായ ഹെർബൽ വെയിറ്റ്‌ലോസ് ആൻഡ് വെയിറ്റ്ഗെയിൻ ചികിത്സയുമുണ്ട്. കൈകാലുകളുടെ വൃത്തിയും സൗന്ദര്യവും കാത്തുസൂക്ഷിക്കാനുള്ള പെഡിക്യൂർ, മാനിക്യൂർ എന്നിവയും ഡോ. കാർത്തിക അരുൺരാജിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ചെയ്തു കൊടുക്കുന്നു. പ്രസവാനന്തരമുള്ള വയറിലെ പാടുകൾ ഇല്ലാതാക്കാനും തള്ളിയ വയർ കുറയ്ക്കാനുള്ള ചികിത്സയും ലഭ്യമാണ്. ഫോൺ: 7470123456, 9961521444.