മലപ്പുറം: മാരുതി സുസുക്കിയുടെ പുതുതലമുറ സ്വിഫ്റ്റ് മലപ്പുറം എ.എം മോട്ടോഴ്സിൽ ലോഞ്ച്ചെയ്തു. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരിയും എ.എം. മോട്ടോഴ്‌സ് സി.ഇ.ഒ കെ.എം. നിഹാസും ചേർന്ന് ലോഞ്ചിങ് നിർവഹിച്ചു. മാനേജ്മെന്റ് പ്രതിനിധി എ. മുഹമ്മദ് ഫാസിൽ, സി.ജി.എം രാജേന്ദ്രൻ, ഡി.ജി.എം ദീപക് രവീന്ദ്രൻ, എ.ജി.എം സമദ് എന്നിവർ സന്നിഹിതരായി.

കൂടുതൽ ശക്തിയേറിയ പുതിയ ഡ്യൂവൽ ജെറ്റ് എൻജിനും 14-ൽ അധികം പുത്തൻ ഫീച്ചറുകളുമായാണ് സ്വിഫ്റ്റ് വരുന്നത്. സ്‌പോർട്ടി ഗ്രിൽ, ഡ്യുവൽ ടോൺ എക്സ്റ്റീരിയർ, ക്രൂയിസ് കൺട്രോൾ, 17.78 സെന്റീമീറ്റർ ടച്ച് സ്‌ക്രീൻ സ്മാർട്ട്പ്ലേ സ്റ്റുഡിയോ, പുതിയ ഫെതർടച്ച് ഓഡിയോ സിസ്റ്റം, ഭേദപ്പെടുത്തിയ ബ്രേക്കിങ് പെർഫോമൻസ്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ഐഡിൽ സ്റ്റോപ്പ്‌ സ്റ്റാർട്ട് സിസ്റ്റം തുടങ്ങിയ പുതിയ ഫീച്ചറുകൾ സ്വിഫ്റ്റിന് തിളക്കമേകുന്നു. ഓട്ടോമാറ്റിക് ഓപ്ഷനും ലഭ്യമാണ്. ഫോൺ: 9895951111.