കൊച്ചി: ജി.കെ. ഗ്രൂപ്പിന്റെ ടി.എം.ടി. കമ്പികളുടെ നിർമാണ-വിതരണ കമ്പനിയായ മാസ്‌കോം സ്റ്റീൽ ഇന്ത്യ ആലുവ അശോകപുരത്ത് ആരംഭിച്ച ഹോൾസെയിൽ സെയിൽസ് സെന്റർ (ഫാക്ടറി ഔട്ട്‌ലെറ്റ്) വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക്‌ ജി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സേവനങ്ങൾ അഭിമാനകരമാണെന്ന്‌ മന്ത്രി പറഞ്ഞു.

ജി.കെ. ഗ്രൂപ്പ് എം.ഡി. ജോർജ് ആന്റണിയുടെ നേതൃത്വം മാതൃകാപരമാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സംസ്ഥാന പുരസ്കാരവും ഉപരാഷ്ട്രപതിയിൽ നിന്ന്‌ ബിസിനസ് എക്സലൻസി പുരസ്കാരവും ലഭിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. മാസ്‌കോം സ്റ്റീൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ ഉയരങ്ങളിലേക്ക്‌ ചുവടുവയ്ക്കുന്നതിന്റെ ഭാഗമാണ് ആലുവ അശോകപുരത്ത് ആരംഭിച്ച പുതിയ സെയിൽസ് സെന്ററെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുൻ എം.പി. കെ. ചന്ദ്രൻ പിള്ള ആദ്യവിൽപ്പന നിർവഹിച്ചു. ബെൻഡിങ് മെഷീന്റെ ഉദ്ഘാടനം മിസ്റ്റർ യൂണിവേഴ്സ് ചിത്തരേഷ് നടേശൻ നിർവഹിച്ചു.