കൊച്ചി: സ്മാർട്ട്ഫോണുകളുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും വിപണനശൃംഖലയായ ‘മൈജി’യുടെ ‌കേരളത്തിലെ മുഴുവൻ ഷോറൂമുകളിലും ‘ഗ്രാൻഡ് ഡിസംബർ സെയിൽ’ ആരംഭിച്ചു. ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും വൻ വിലക്കുറവും മെഗാ കോംബോ ഓഫറുകളുമാണ് ‘മൈജി’യിലും ‘മൈജി ഫ്യൂച്ചറി’ലും ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് ഫോൺ, ടി.വി., ലാപ്‌ടോപ്പ്, ഡെസ്ക് ടോപ്പ്, എ.സി., അക്സസറീസ് തുടങ്ങിവയ്ക്കെല്ലാം ഓഫറുകളുണ്ട്.

10,000 രൂപയുടെ മൊബൈൽ ഫോൺ വാങ്ങുമ്പോൾ 1,000 രൂപ കാഷ്ബാക്കുണ്ട്. ലാപ്‌ടോപ്പ് വാങ്ങുമ്പോൾ 1,500 രൂപയുടെ വിലക്കിഴിവ് ലഭിക്കും. 2,499 രൂപയുടെ ബ്ലൂടൂത്ത് സൗണ്ട്ബാറും ലാപ്ടോപ്പ്‌ എടുക്കുമ്പോൾ സൗജന്യമായി നേടാം. എ.സി.കൾക്ക് 1,500 രൂപ കാഷ്ബാക്കോ സൗജന്യമായി സ്റ്റെബിലൈസറോ നേടാം. 7,999 രൂപ മുതൽക്കാണ് ടി.വി.കളുടെ വില. തിരഞ്ഞെടുത്ത മോഡലുകൾക്കൊപ്പം 2,499 രൂപയുടെ സ്മാർട്ട് വാച്ച് സൗജന്യമാണ്.

എക്സ്ചേഞ്ച് പ്ലാനുകൾ, ഉത്പന്നങ്ങൾക്ക് കമ്പനി നൽകുന്ന വാറന്റിക്ക് പുറമേ, അധിക വാറൻറി ലഭിക്കുന്ന എക്സ്റ്റൻഡഡ് പ്ലാനുകൾ, ഫോൺ പൊട്ടിയാലോ മോഷണം പോയാലോ മാറ്റിവാങ്ങാവുന്ന പ്രൊട്ടക്ഷൻ പ്ലാനുകൾ എന്നിവയും ‘മൈജി’യുടെ പ്രത്യേകതകളാണ്.

ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇ.എം.ഐ. സൗകര്യം വഴി അതിവേഗം വായ്പ, 100 ശതമാനം ലോൺ സൗകര്യം തുടങ്ങിയവയുമുണ്ട്. www.myg.in എന്ന വെബ്‌സ്റ്റോറും ഒരുക്കിയിട്ടുണ്ട്.