കണ്ണൂർ: കേരള ദിനേശ് ഉത്‌പാദിപ്പിക്കുന്ന കോക്കനട്ട് ബർഫി മന്ത്രി ജി.ആർ.അനിൽ വിപണിയിലിറക്കി. കെ.പ്രദീപൻ ഏറ്റുവാങ്ങി. തോട്ടട ദിനേശ് ഫുഡ്‌സ് യൂണിറ്റിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അധ്യക്ഷത വഹിച്ചു. ദിനേശ് ചെയർമാൻ എം.കെ.ദിനേശ്ബാബു, ഡയറക്ടർ പള്ളിയത്ത് ശ്രീധരൻ, മാർക്കറ്റിങ് മാനേജർ എം.സന്തോഷ് കുമാർ, പ്രൊഡക്‌ഷൻ സൂപ്പർവൈസർ സി.അജിത എന്നിവർ പങ്കെടുത്തു.