മങ്കര: മങ്കര സർവീസ് സഹകരണ ബാങ്കിൽ വിദ്യാതരംഗിണി മൊബൈൽ ഫോൺ വായ്പാപദ്ധതി കെ. ശാന്തകുമാരി എം.എൽ.എ. ഉദ്ഘാടനംചെയ്തു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ ‘മൈ ബാങ്ക് മൊബൈൽ ആപ്ലിക്കേഷൻ’ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് ഒ.എം. മോഹൻരാജ് അധ്യക്ഷനായി.

സെക്രട്ടറി പി. ബാബു, മങ്കര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എ. മല്ലിക, ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.എസ്. വേലായുധൻ, കെ. അർജുൻ, സെബീന, സുഭദ്ര എന്നിവർ സംസാരിച്ചു.