കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യ ജൂൺ പാദത്തിൽ 720 കോടി രൂപയുടെ അറ്റാദായം നേടി. ജനുവരി-മാർച്ച് പാദത്തെ അപേക്ഷിച്ച് ലാഭം 188 ശതമാനം വർധിച്ചു. പ്രവർത്തന ലാഭം 2,806 കോടി രൂപയാണ്. അറ്റ പലിശ വരുമാനം ഏഴ് ശതമാനവും പലിശയിതര വരുമാനം 39 ശതമാനവും വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് റീട്ടെയ്ൽ വായ്പകളിൽ 10.57 ശതമാനം വർധന രേഖപ്പെടുത്തി. കാർഷിക വായ്പകൾ 11.08 ശതമാനവും എം.എസ്.എം.ഇ. വായ്പകൾ 11.02 ശതമാനവും വർധിച്ചു.