തിരൂർ: ഹോണ്ടയുടെ പ്രീമിയം സെഗ്‌മെന്റ് ബൈക്കുകൾക്കു മാത്രമുള്ള മലപ്പുറം ജില്ലയിലെ ഏക ഷോറൂം ഹോണ്ട ബിഗ്‌വിങ് തിരൂർ പൂക്കയിലിൽ പ്രവർത്തനമാരംഭിച്ചു. ചുരുങ്ങിയ കാലംകൊണ്ട് 350 സി.സി വാഹനപ്രേമികളുടെ മനസ്സും വിപണിയും കീഴടക്കിയ സിബി ഹൈനസ് 350-ന്റെ ഈ ഷോറൂമിൽ സെയിൽസ്, സർവീസ്, സ്‌പെയർപാർട്സ് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹോണ്ടയുടെ റീട്രോ ക്ലാസിക് മോട്ടോർസൈക്കിളായ ഹൈനസ് സിബി 350, സിബി 350 ആർഎസ് എന്നിവയാണ് ഷോറൂമിൽ വിൽപ്പനയ്ക്കുണ്ടാകുക. ഉദ്ഘാടനത്തോടനുബന്ധിച്ച് അൻപതോളം സിബി ഹൈനസ് വാഹനങ്ങളുടെ മെഗാ ഡെലിവെറിയും റൈഡർ ക്ലബ്ബ് ലോഞ്ചിങ്ങും നടത്തി. പ്രീമിയം മോഡലുകളുടെ വിൽപ്പനയും വിൽപ്പനാനന്തര സേവനങ്ങളും മാത്രം ലക്ഷ്യമിട്ടുള്ള ബിഗ്‌വിങ് ഷോറൂമിൽ അത്യാധുനിക സംവിധാനങ്ങളും പരിശീലനംസിദ്ധിച്ച ടെക്നീഷ്യൻമാരുമാണ്. 350 സി.സി സെഗ്‌മെന്റിൽ മറ്റാർക്കുമില്ലാത്ത ഫീച്ചറുകളായ സെലക്‌ടെബിൾ ടോർക്ക് കൺട്രോൾ സിസ്റ്റം, എച്ച്.എസ്.വി.സി.എസ് (ബ്ലൂടൂത്ത് കണക്ടിവിറ്റി), റിയൽ ടൈം മൈലേജ്, ആവറേജ് മൈലേജ് തുടങ്ങിയവയും സ്ലിപ്പർ ക്ലച്ച്, വൈബ്രേഷൻ ഫ്രീ എൻജിൻ തുടങ്ങിയവയുമുണ്ട്. ഫോൺ: 8592090000.