കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) കേരള സ്റ്റേറ്റ് കൗൺസിലിന്റെ 2021-22 വർഷത്തെ ചെയർമാനായി ബ്രാഹ്മിൻസ് ഫുഡ്സ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണുവിനെ തിരഞ്ഞെടുത്തു. ‘റൈറ്റോൾ പെൻസി’ന്റെ സ്ഥാപകനും സി.ഇ.ഒ.യും കൂടിയാണ് ശ്രീനാഥ് വിഷ്ണു.

കാൻകോർ ഇൻഗ്രീഡിയൻസ് എക്സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ജീമോൻ കോരയെ സി.ഐ.ഐ. കേരളയുടെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു.