ആലപ്പുഴ: കയർ കേരള 2021 വെർച്വൽ പ്രദർശനം മാർച്ച്‌ 6- വരെ നീട്ടിയതായി കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ, മാനേജിങ് ഡയറക്ടർ ജി. ശ്രീകുമാർ എന്നിവർ അറിയിച്ചു. സാധാരണ കയർമേളകളിൽനിന്ന് വിഭിന്നമായി വലിയ ജനപങ്കാളിത്തമുണ്ടായ സാഹചര്യത്തിലാണ് സ്റ്റാളുകൾ വീണ്ടും ഇടപാടുകാർക്ക് സന്ദർശിക്കുന്നതിനും ബിസിനസ് ധാരണകളിൽ എത്തുന്നതിനും മാർച്ച് ആറുവരെ അവസരമൊരുക്കുന്നത്.