പാലക്കാട്: വാളയാർ മാൻപാർക്കിന് എതിർവശത്തുള്ള പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിംസ്) കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരം (കെ.എ.എസ്.പി.) ചികിത്സ നടത്താം. തമിഴ്നാട് ഗവൺമെന്റിന്റെ ആഭിമുഖ്യത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി അംഗങ്ങൾക്ക് (സി.എം.സി.എച്ച്.ഐ.എസ്.) അഞ്ചുലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കും. ആശുപത്രിയുടെ വാർഷികം പ്രമാണിച്ച് ഒ.പി. ചാർജുകൾ സൗജന്യമാക്കുന്നതുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.

വിവിധ ചികിത്സാ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവുമുണ്ട്. ഫോൺ: 0491-2862777, 2863000.