കണ്ണൂർ: നിക്‌ഷാൻ ഇലക്ട്രോണിക്സിന്റെ നവീകരിച്ച പുതിയ ഷോറൂം കണ്ണൂരിൽ തുറന്നു. മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. നിക്‌ഷാൻ ഇലക്ട്രോണിക്സ് മാനേജിങ് പാർട്ണർ എം.എം.വി.മൊയ്തു, എക്സിക്യൂട്ടീവ് ഡയറക്ടർ നിക്‌ഷാൻ അഹമ്മദ്, നിക്‌ഷാൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കെ.മുസ്തഫ, കോഴിക്കോട് ടോപ്പ് ഫോം ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് മാനേജിങ് ഡയറക്ടർ അബ്ദുൾ സലാം, ടോപ്പ് ഫോം ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് അബ്ദുൾ സലാം എന്നിവർ പങ്കെടുത്തു.

പുതിയതും നിലവിലുള്ളതുമായ ഉത്പന്നങ്ങളുടെ അതിവിശാല ശ്രേണി ഉൾക്കൊള്ളിച്ചുള്ള ഗൃഹോപകരണ ഷോറൂമാണിത്. ’ഞെട്ടാൻ വന്നോണം’ എന്ന പേരിൽ നിക്‌ഷാൻ ഇലക്ട്രോണിക്സ് അവതരിപ്പിക്കുന്ന ഓണം സമ്മാനപദ്ധതിയും തുടങ്ങി. ഒരു മഹീന്ദ്ര കാറാണ് ബംബർ സമ്മാനം. ആറ് ഏയ്തർ ഇലക്ട്രിക് സ്കൂട്ടറുകൾ രണ്ടാംസമ്മാനമായി നൽകും. മൂന്നാംസമ്മാനമായി 100 സ്വർണനാണയങ്ങളും ലഭിക്കും.