കൊച്ചി: 2019-20 വർഷത്തെ വാർഷിക റിട്ടേൺ (ജി.എസ്.ടി.ആർ.-9, ജി.എസ്.ടി.ആർ.-9സി) സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി. നേരത്തെ 2020 ഡിസംബർ 31-ൽനിന്ന്‌ 2021 ഫെബ്രുവരി 28 വരെയായി സമയം നീട്ടി നൽകിയിരുന്നു. ഈ കാലാവധി ഞായറാഴ്ച അവസാനിച്ചു. ഈ സാഹചര്യത്തിൽ നികുതിദായകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് വീണ്ടും സമയം നീട്ടിയത്.