കൊച്ചി: അന്താരാഷ്ട്ര ബ്രാന്റുകളുടെ ത്രിദിന വസ്ത്ര-ഷൂസ് വില്പന മേള ഹോട്ടൽ അവന്യു റീജന്റിൽ ആരംഭിച്ചു. 90 ശതമാനം വരെ വിലക്കുറവിൽ തുണിത്തരങ്ങൾ ലഭ്യമാകും. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രമുഖ ബ്രാന്റുകളായ വിൽസ്, നൈക്ക്, പ്യൂമ, ഫില, അഡിഡാസ്, റീബോക്ക്, കളർ പ്ലസ്, ആരോ, വ്രാങ്‌ളർ, ഫ്ളയിംഡ് മെഷീൻ, ബെനിറ്റൻ, നോട്ടിക എന്നിവയുടെ വിവിധ ഫാഷനിലും അളവിലുമുള്ള വസ്ത്രങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട്. 1,000 മുതൽ 6,000 രൂപ വരെ വിലയുള്ള ഉത്പന്നങ്ങൾ 300, 800, 1,000 രൂപയ്ക്ക് ലഭ്യമാകും. രാവിലെ പത്ത് മണി മുതൽ രാത്രി ഒൻപതു വരെയാണ് വില്പന മേള.