തൃശ്ശൂർ: തൃശ്ശൂരിലെ മൊബൈൽ ഫോൺ, ഹോം അപ്ലയൻസസ്‌, ഐ.ടി. ഉപകരണങ്ങളുടെ ഡീലറായ വേണൂസ്‌ ഡിജിറ്റൽ ആർക്കേഡിന്റെ പതിനാറാമത്‌ ഷോറൂം വടക്കാഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു. ബസ്‌സ്റ്റാൻഡിനു സമീപത്തെ സിറ്റി ടവറിൽ രണ്ട്‌ നിലകളിലായാണ്‌ പുതിയ ഷോറൂം. ബുധനാഴ്‌ച രാവിലെ നന്ദന കെ. ആനന്ദ്‌ ഉദ്‌ഘാടനം നിർവഹിച്ചു. വേണൂസ്‌ ഡിജിറ്റൽ ആർക്കേഡ്‌ എം.ഡി. ആനന്ദ്‌ കെ.വി., മാനേജിങ്‌ പാർട്‌ണർ അജിതൻ കെ.വി., എക്സിക്യുട്ടീവ്‌ പാർട്‌ണർ ശ്രീരാഗ്‌ കെ.വി., ജനറൽ മാനേജർ സുനിൽകുമാർ പി., പർച്ചേസ്‌ മാനേജർ ദിനേശ്‌കുമാർ കെ.ബി., എച്ച്‌.ആർ. മാനേജർ ശിവകുമാർ എന്നിവർ സന്നിഹിതരായി. പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ആകർഷകമായ സമ്മാനങ്ങളും ഓഫറുകളുമുണ്ട്‌.