തിരുവനന്തപുരം: മലബാറിന്റെ ഫാഷൻ വസ്ത്രാലയമായ സംഗീത് സിൽക്സിന്റെ അതിവിശാലമായ വെഡ്ഡിങ്‌ സെന്റർ ഇനി തിരുവനന്തപുരത്തും. അട്ടകുളങ്ങര, ഈസ്റ്റ്ഫോർട്ടിൽ അതിവിശാലമായ ഷോറം ബുധനാഴ്ച രാവിലെ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ചടങ്ങിൽ സംഗീത് സിൽക്സ് മാനേജിങ് ഡയറക്ടർ ഐ.പി. സബീഷ്, ശ്യാമള വിജയൻ, ഐ.പി. സഞ്ജയ്, ഐ.പി. ഷിബിൽ, സരിത സബീഷ് തുടങ്ങിയവർ പങ്കെടുത്തു. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആവശ്യമായ വെഡ്ഡിങ്‌ കളക്‌ഷൻ ഇവിടെ ഒരുക്കിയിട്ടുണ്ട്. വരനും വധുവിനും മാത്രമല്ല കുടുംബത്തിലെ ഓരോ അംഗത്തിനും ഒരുപോലെയിണങ്ങുന്ന വിവാഹവസ്ത്രങ്ങളുടെ അതുല്യമായ കളക്‌ഷൻ. പട്ടുസാരികൾമുതൽ വെഡ്ഡിങ്‌ ലെഹങ്കകൾവരെ യഥേഷ്ടം തിരഞ്ഞെടുക്കാം. കിഡ്സ് വെയറുകൾ, ജെൻറ്‌്സ് വെയറുകൾ പട്ടുസാരികൾ, ചുരിദാറുകൾ, റണ്ണിങ് മെറ്റീരിയലുകൾ, കോട്ടൺ സാരികൾ എന്നിവയും ലഭിക്കും.