ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാർ വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് സൂചന. ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ ‘ടിയാഗോ’യിലാണ് ഇലക്‌ട്രിക് പതിപ്പ് അവതരിപ്പിക്കുന്നത്. ‘ടിയാഗോ ഇ.വി.’ എന്ന പേരിലായിരിക്കും ഇലക്‌ട്രിക് കാർ എത്തുക.
ഈയിടെ ഇംഗ്ലണ്ടിലെ മിൽബ്രൂക്കിൽ നടന്ന പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ പ്രദർശനത്തിൽ ടാറ്റ മോട്ടോഴ്‌സ് ടിയാഗോ ഇ.വി. പരിചയപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിലെ ടാറ്റ മോട്ടോഴ്‌സ് യൂറോപ്യൻ ടെക്‌നിക്കൽ സെന്ററാണ് ഇലക്‌ട്രിക് പതിപ്പ് വികസിപ്പിച്ചിരിക്കുന്നത്. 85 കിലോവാട്ടിന്റേതാണ് വാഹനത്തിലെ മോട്ടോർ. ഒറ്റ ചാർജിങ്ങിൽ 100 കിലോമീറ്റർ വരെ ഓടാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.