UAQ Free Trade Zone
ദുബായ്: ക്ലബ്ബ് എഫ്.എം 99.6 മെഗാ കാർണിവലിനോട് അനുബന്ധിച്ച് ദുബായ് ദേരാ സൂക്ക് അൽ മർഫയിൽ ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോണിന് (യു.എ.ക്യൂ.എഫ്.ടി.ഇസെഡ്) പ്രത്യേക സ്റ്റാൾ ഉണ്ടായിരിക്കും. സ്വന്തമായി സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ സ്വപ്‌നം പൂവണിയിക്കാൻ ഉമ്മുൽഖുവൈൻ ഫ്രീസോൺ വളരെയെളുപ്പത്തിൽ ഇവിടെ അവസരമൊരുക്കും.
24 മണിക്കൂറിനുള്ളിൽ എളുപ്പത്തിലും സൗകര്യത്തോടെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രത്യേക ഓഫർ കാർണിവലിനോട് അനുബന്ധിച്ചുണ്ടാകും. ആറ് മാസം, 12 മാസം എന്നിങ്ങനെയുള്ള ഏറ്റവും കുറഞ്ഞ പേയ്‌മെന്റ് സംവിധാനത്തിലൂടെ ആവശ്യങ്ങളെല്ലാം പെട്ടെന്ന് നടപ്പാക്കാനാവുന്ന വിധമാണ് ഓഫർ. ഇത് പ്രതിമാസം 786 ദിർഹത്തിലാണ് ആരംഭിക്കുന്നത്. കൂടാതെ യു.എ.ക്യൂ.എഫ്.ടി.ഇസെഡിൽ രജിസ്റ്റർ ചെയ്യുമ്പോൾ രണ്ട് വിസാ ലൈസൻസ് പാക്കേജും ലഭിക്കും.
അധികം ബുദ്ധിമുട്ടില്ലാതെ ബിസിനസ് ആരംഭിക്കാനും ജീവനക്കാരെ ഇതിലൂടെ നിയമിക്കാനവുമാവും. യു.എ.ഇയിൽ നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള മികച്ച അവസരമാണിത്. കൂടുതൽ വിവരങ്ങൾക്ക് ക്ലബ്ബ് എഫ്.എം. 99.6 കാർണിവൽ നടക്കുന്ന സൂക്ക് അൽ മർഫയിലെ ഉമ്മുൽഖുവൈൻ ഫ്രീസോൺ സ്റ്റാൾ സന്ദർശിക്കുകയോ www.uaqftz.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
Content Highlights: UAQ Free Trade Zone special stall in club fm carnival


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..