.
അബുദാബി: യു.എ.ഇ.യില്‍ ബിസിനസ് ആരംഭിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാക്കി. നേരത്തേ ഇത് 21 വയസ്സായിരുന്നു. പുതിയ വാണിജ്യ നിയമത്തിനു കീഴില്‍ വയസ്സിളവ് വരുത്തിയെന്ന് യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക് ബാങ്കിങ്ങിന് ഊന്നല്‍ നല്‍കുമെന്നും വാണിജ്യ നിയമത്തില്‍ പറയുന്നു.
രാജ്യത്തിന്റെ ബിസിനസ് വളര്‍ച്ചയെ ലക്ഷ്യമിട്ടാണ് നടപടിയെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സലാഹ് പറഞ്ഞു. യുവാക്കള്‍ക്ക് വളരെ ചെറുപ്പത്തില്‍തന്നെ ബിസിനസിലേക്ക് വരാന്‍ പദ്ധതി വഴിയൊരുക്കും. പ്രായപരിധി കുറയ്ക്കുന്നതോടെ നിരവധി കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിലും മാനേജ്മെന്റ് രംഗത്തും അഴിച്ചുപണിയുണ്ടാകും.
ഇസ്ലാമിക് ബാങ്കിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നടപടിയാണ് വാണിജ്യ നിയമത്തിലെ മറ്റൊരു നീക്കം. രാജ്യത്തിന്റെ വളര്‍ച്ചയുടെ പ്രധാന ചാലകങ്ങളാക്കി ഇസ്ലാമിക് ബാങ്കുകളെ മാറ്റുക എന്നതാണ് യു.എ.ഇ. ലക്ഷ്യമിടുന്നത്. ടെക്നോളജി രംഗത്തും ഡിജിറ്റല്‍ രംഗത്തും ബിസിനസ് മുന്നേറ്റങ്ങള്‍ നടത്താനുള്ള നീക്കങ്ങളും പുതിയ പദ്ധതിയിലുണ്ട്.
Content Highlights: uae reduces the age of legal capacity to practice business to 18 years
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..