ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: യു.എ.ഇയില്‍ വിവിധ കേസുകളില്‍ തടവ് ശിക്ഷയനുഭവിക്കുന്ന 1,025 പേരെ മോചിപ്പിക്കാന്‍ തീരുമാനം. റംസാനോട് അനുബന്ധിച്ചാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രഖ്യാപനം. ഇതോടെ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് മോചനം ലഭിക്കും.
പ്രസിഡന്റിന്റെ മാനുഷിക പരിഗണന നല്‍കിയുള്ള സംരംഭങ്ങളുടെ ഭാഗമായാണ് നടപടി. ശിക്ഷവിധിക്കപ്പെട്ടവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക് അയവുവരുത്താനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പ്രഖ്യാപനത്തിലൂടെ തെറ്റുകള്‍ പൊറുക്കുന്നതിന്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കാനും യു.എ.ഇ. ഭരണകൂടം ലക്ഷ്യമിടുന്നു.
റംസാന്‍ മാസത്തിന് മുന്നോടിയായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് കുടുംബവുമായി കൂടിച്ചേരാനും ശരിയായ പാതയില്‍ സാമൂഹികവും തൊഴില്‍പരവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമായികൂടെ മോചനം കണക്കാക്കുമെന്നാണ് ഭരണകൂടം കരുതുന്നത്.
Content Highlights: UAE President pardons 1025 prisoners ahead of Ramadan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..